ബംഗാളിനടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചു.
ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്ന പരാതിക്കാരിയുടെ ആരോപണത്തില്‍ അവ്യക്തതയുണ്ടെന്നും 2009 ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2024 ലാണ് പരാതി നല്‍കുന്നതെന്നും രഞ്ജിത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സിനിമയില്‍ അവസരം കിട്ടാതിരുന്നതില്‍ നിരാശയിലായിരുന്ന നടി ഹര്‍ജിക്കാരനെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു നീക്കുന്നതിന് വേണ്ടി കരുതിക്കൂട്ടിയാണ് ആരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോള്‍ മറ്റ് അണിയറ പ്രവര്‍ത്തകരും ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്നും സിനിയെക്കുറിച്ച് പരാതിക്കാരിയുമായി സംസാരിച്ച അസോസിയേറ്റ് ഡയറക്ടര്‍ ശങ്കര്‍രാമകൃഷ്ണന്റെ മൗനം സംശാസ്പദമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സംഭവം നടക്കുമ്പോള്‍ ആരോപിക്കപ്പെടുന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നുവെന്നും ശിക്ഷ കൂടിയത് പുതിയ നിയമം അനുസരിച്ചാണെന്നും നിയമം നിലവില്‍ വന്നത് 2013 ലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കസ്റ്റഡില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും രഞ്ജിത് ആവശ്യപ്പെട്ടു.