ആലപ്പുഴ:സാങ്കേതികമേഖലയിൽ നേട്ടവുമായി മൂന്ന് ഭാഷകളില്‍ സംസാരിക്കുന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്ത് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടിരിക്കുകയാണ് മൂന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍. ചെങ്ങന്നൂര്‍ സെയ്ന്റ് തോമസ് എന്‍ജിനിറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) വിദ്യാര്‍ഥികളായ പി.എം. ഫയാസ്, ടി.വി. സിദ്ധാര്‍ഥ്, ജോ പോള്‍ എന്നിവരാണ് എസ്.ജെ.എഫ്. ടെക്‌നോളജി എന്നപേരില്‍ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളില്‍ ഇവരുടെ യന്ത്രമനുഷ്യന് സംവദിക്കാന്‍ കഴിയും.കള്ളിയങ്കാട്ട് നീലി, ജാർവീസ്,ഡുണ്ടുമോസി എന്നിങ്ങനെയാണ് ഈ റോബോട്ടിന്റെ ഭാഷാ പതിപ്പുകൾക്ക് പേര് നൽകിയിരിക്കുന്നത്.വാർത്തകൾ, കാലാവസ്ഥ വിവരങ്ങൾ, തമാശകൾ, ഗണിതം തുടങ്ങിയ എന്ത് വിവരങ്ങളും റോബോട്ട് പറഞ്ഞു തരും.
പ്രോഗ്രാമിംഗ് മേഖലയിലെ സേവനങ്ങള്‍ ഉദ്ദേശിച്ചാണ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. ടി.വി സിദ്ധാര്‍ത്ഥ് കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും, പി.എം ഫയാസ് കാസര്‍ഗോഡ് നുള്ളിപ്പാടി സ്വദേശിയും, ജോ പോള്‍ എറണാകുളം സ്വദേശിയുമാണ്.