തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് കെ.മുരളീധരനുമായി സംസാരിക്കാനായില്ല. ഇതോടെ ഇന്ന് കെ.മുരളീധരന്റെ വീട്ടില്‍ കെ.സുധാകരന്‍ നേരിട്ട് എത്തി അനുനയ നീക്കം നടത്തും. ഇതിന്റെ ഭാഗമായി പ്രത്യേക ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. കെ.മുരളീധരനെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ആലോചന.