ഏക സിവില്‍ കോഡിനെതിരായ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് കെപിസിസി നേതൃയോഗം ചേരും. പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ചയായേക്കും. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഏകസിവില്‍ കോഡില്‍ കോണ്‍ഗ്രസിനും ലീഗിലും ഭിന്നാഭിപ്രായമെന്ന പരാമര്‍ശങ്ങള്‍ക്കിടെയാണ് നേതൃയോഗം ചേരുന്നത്. ഏകീകൃത സിവില്‍ കോഡിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു