ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അറിയിച്ചു.
“ ഒഡീഷ ട്രെയിൻ അപകടത്തിൽ നമ്മൾ എല്ലാവരും വളരെ സങ്കടത്തിലാണ് . ഈ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം അദാനി ഗ്രൂപ്പ് ഏറ്റെടുക്കാമെന്ന്തീരുമാനിച്ചു,” എന്നാണ് അദാനി ട്വീറ്റ് ചെയ്തത്.
അപകടത്തിന് ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും കരുത്തും കുട്ടികൾക്ക് നല്ല ഭാവിയും നൽകുകയെന്നത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.