ഇറാന്റെ ആണവകേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ലക്ഷ്യമിട്ട് വന്‍ സൈബന്‍ ആക്രമണം.ഇസ്രയേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.ഇസ്രയേല്‍ തിരിച്ചടിയുടെ മുന്നറിപ്പാണ് സൈബര്‍ ആക്രമണമെന്നാണ് വിലയിരുത്തല്‍.
ഇറാന്റെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം സൈബര്‍ ആക്രമണം ഉണ്ടായത്.രാജ്യത്തെ ആകെ പ്രതിസന്ധിയിലാക്കിയ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണം.ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമായിരുന്നു.
അതുകൊണ്ടുതന്നെ തിരിച്ചടിയുടെ മുന്നറിയിപ്പായാണ് സൈബര്‍ ആക്രമണത്തെ ഇറാന്‍ കണക്കാക്കുന്നത്.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല ഗതാഗതം,തുറമുഖം തുടങ്ങി ഇന്ധനവിതരണമുള്‍പ്പെടെയുള്ള മേഖലകളാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന് ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സെക്യൂരിറ്റി മുന്‍ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.
ജുഡീഷ്യറി,ലെജിസ്ലേറ്റീവ്,എക്‌സിക്യൂട്ടീവ് തുടങ്ങി എല്ലാ മേഖലകളും സ്തംഭിച്ച സൈബര്‍ ആക്രമണത്തില്‍ നിര്‍ണായക വിവരങ്ങള്‍ അടക്കം ചോര്‍ന്നതായും ഇറാന്‍ സ്ഥിരീകരിച്ചു.ഇസ്രയേലിനും ഇറാനുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിഡിലീസ്റ്റ് രാജ്യങ്ങളിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്.