സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ തീരുമാനമായി. ഉത്തരവ് ഇന്ന് ഉണ്ടാകും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 10 മുതല്‍ 20 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ്ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്.