ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന താരിഖ് അന്‍വര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി കൊച്ചിയിലും കോഴിക്കോടും സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാനാണ് താരിഖ് അന്‍വര്‍ എത്തുന്നത്.