സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ബദല്‍ കെ-ഫോണ്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും.സംസ്ഥാന സര്‍ക്കാറിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയായ കെ ഫോണിന്റെ സാങ്കേതിക നിര്‍വഹണ ഏജന്‍സിയാണ് കേരളാവിഷന്.വൈകീട്ട് നാലിന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടന ചടങ്ങുകൾ . സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിമാരും എം എൽ എ മാരും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇന്റർനെറ്റ് സേവനത്തിനുള്ള താരിഫ് ചടങ്ങിൽ പ്രഖ്യാപിക്കും. കൊച്ചി ഇൻഫോപാർക്കിലാണ് കെഫോണിന്റെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുക.
കേരളവിഷനാണ് കെ. ഫോൺ ജനങ്ങളിൽ എത്തിക്കുന്നത് .
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വരേണ്യരുടെ ആര്‍ഭാടം മാത്രം എന്ന ധാരണക്ക് അറുതിയയായി. കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനം ഇനിമുതല്‍ പാവപ്പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്കും. ഇന്റര്‍നെറ്റ് സേവനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ലോകത്താദ്യം ഒരു സംസ്ഥാന സ്വന്തം മുന്‍കൈയ്യില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സാങ്കേതി നിര്‍വഹണം സാധ്യമാക്കുന്നതില്‍ അഭിമാനംകൊണ്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ജനകീയകൂട്ടായ്മ കേരളാവിഷന്. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്കുവീതം 140 നിയോജകമണ്ഡലങ്ങളില്‍ 14,000 ഉപഭോക്താക്കള്‍ക്കും, 30,000 സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ നല്‍കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരായ കേരളാവിഷനാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാനത്ത് കേരളാവിഷന്റെ 100 സപ്പോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കേരളാവിഷന്റെ നിരവധിയായ ഡിസ്ട്രിബ്യൂട്ടര്‍മാരും അയ്യായിരത്തോളം കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും, അരലക്ഷത്തോളം ജീവനക്കാരും കെഫോണ്‍ പദ്ധതി നടത്തിപ്പിന് സാങ്കേതിക ക്രമീകരണങ്ങള്‍ ചെയ്യും.
ഉദ്ഘാടനത്തിനു 12 ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കേരളാവിഷന് നല്‍കിയത് ഇരുപതിനായിരം കണക്ഷനുകള്‍. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണ നേരിടുന്ന ചുവപ്പുനാടക്കുരുക്കുകള്‍ മറികടക്കാനും ജനകീയ പദ്ധതി വിജയകരമാക്കാനും ഇന്റര്‍നെറ്റ് വിതരണരംഗത്ത് മികവിന്റെ തൂവലണിഞ്ഞ കേരളാവിഷന് സാധിക്കുമെന്ന വിശ്വാസം വരിക്കാരില്‍ ശക്തമായിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സൈബര്‍ വളര്‍ച്ചയുടെ വഴിയില്‍ വെന്നിക്കൊടി നാട്ടുന്ന കെ ഫോണ്‍ പദ്ധതിയുടെ സാങ്കേതിക നിര്‍വഹണ വിഭാഗമാകാന്‍ കഴിഞ്ഞത് കേരളാവിഷന് ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നിറസാന്നിധ്യമായ കേരളാവിഷന്റെ പിന്‍ബലം കെഫോണ്‍ ക്ഷിപ്രസാധ്യമാക്കും. വിളിപ്പുറത്തുണ്ട് കേരളാവിഷന് എന്ന വിശ്വാസ്യത കെ ഫോണിന് പിന്ബലമാകും.