Share this Article
Union Budget
കുണ്ടറ ഇരട്ടക്കൊലക്കേസ്: അമ്മയേയും മുത്തച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ മകന്‍ ജമ്മു കാശ്മീരിൽ പിടിയില്‍
വെബ് ടീം
posted on 30-12-2024
1 min read
KUNDARA DOUBLE MURDER

കൊല്ലം കുണ്ടറയിൽ അമ്മയേയും മുത്തച്ഛനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മകൻ ജമ്മു കാശ്മീരിൽ പിടിയിൽ. കുണ്ടറ പടപ്പക്കര സ്വദേശി അഖിൽ കുമാറാണ് പിടിയിലായത്. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നിന്നാണ്  പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നാലര മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പടപ്പക്കര സ്വദേശിനി പുഷ്പലതയേയും മുത്തച്ഛൻ ആന്റണിയെയുമാണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്.

ഇരുവരെയും അഖിൽ കുമാർ ഉപദ്രവിക്കാറുണ്ടെന്ന് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അഖിലിനെ താക്കീത്‌ ചെയ്യുകയും ചെയ്തിരുന്നു. ​ഇതിനു ശേഷമാണ് അമ്മയേയും മുത്തച്ഛനെയും ക്രൂരമായി അ​ഖിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്കടിമയാണെന്നാണ് പൊലീസ് നി​ഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories