ന്യൂഡൽഹി: ഗ്യാന്‍വാപി ക്ഷേത്ര സമുച്ചയത്തിലെ സര്‍വ്വേയുടെ ഭാഗമായി ഖനനം തിങ്കളാഴ്ച വരെ പാടില്ലെന്ന് സുപ്രീംകോടതി.അളവെടുക്കലും റഡാര്‍ ഇമേജിംഗും ചിത്രങ്ങളെടുക്കലും ആവാമെന്ന് കോടതി.ഒരു കല്ലുപോലും മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഹര്‍ജിക്കാര്‍ക്ക് ആശങ്കവേണ്ടെന്നും കേന്ദ്രം.
അലഹബാദ് കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശം.
പള്ളിയില്‍ കുഴിച്ചു പരിശോധന നടത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു നിര്‍ദേശം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ര തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു.
ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്‌ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി പൊലീസ് സൂപ്രണ്ട് ജീവനൊടുക്കി