മലപ്പുറം: മങ്കടയിൽ സഹോദരനും ബന്ധുവും പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയാതയും പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.