കൊച്ചി: അശ്ശീല രീതിയിൽ പാട്ട് പാടിയതിന് തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാലിനെ പൊലീസ് എറണാകുളത്തെ താമസ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട് .