സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
നിലവില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരപ്രദേശത്തിന് മുകളിലായി നിലനില്‍ക്കുന്നുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍ഗോഡ്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം