Share this Article
'അഞ്ചു പേര്‍ മരിക്കാൻ പോകുന്നു, ഞാന്‍ കാണിച്ചു തരാം ഉടനെ '; വാട്‌സ്ആപ്പിലൂടെ പ്രഖ്യാപിച്ച് നടത്തിയ കൊലപാതകം; അധ്യാപകനും ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ
വെബ് ടീം
posted on 04-10-2024
1 min read
whatsapp post accused chandan varmma

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും ഭാര്യയും രണ്ടു പെണ്‍മക്കളും വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചന്ദന്‍ വര്‍മ എന്ന യുവാവാണ് കേസിലെ പ്രതി.

ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് റായ് ബറേലി സ്വദേശിയായ ഇയാള്‍ക്കെതിരേ ഒരു മാസംമുമ്പ് അധ്യാപകന്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ പോയപ്പോള്‍ ചന്ദന്‍ വര്‍മ അപമര്യാദയായി പെരുമാറിയെന്നാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ഐ ആറില്‍ പറയുന്നത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഇയാള്‍ക്കായിരിക്കുമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

കുടുംബത്തെ ചന്ദന്‍ വര്‍മ വളരെ ആസൂത്രിതമായാണ് വകവരുത്തിയതെന്ന് പോലീസ് പറഞ്ഞു. ''അഞ്ചു പേര്‍ മരിക്കാൻ പോകുന്നു, ഞാന്‍ കാണിച്ചു തരാം ഉടനെ' എന്ന് വാട്‌സ്ആപ്പ് ബയോയില്‍ ഇയാള്‍ രേഖപ്പെടുത്തിയിരുന്നു. നാല് പേരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് അക്രിമിച്ചു കയറിയ പ്രതി വെടിവെയ്ക്കുകയായിരുന്നു. വീട്ടില്‍ തുടര്‍ച്ചയായി വെടിയുയര്‍ത്ത ശബ്ദം കേട്ട അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories