Share this Article
വഴിയില്‍ കുടുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്; കണ്ണൂരിൽ നിർത്തിയിട്ടത് ഒന്നര മണിക്കൂർ; വലഞ്ഞ് യാത്രക്കാര്‍
വെബ് ടീം
posted on 10-07-2023
1 min read
Vande Bharat Express train complaint and halted at Kannur railway station

കണ്ണൂർ:വന്ദേഭാരത് ട്രെയിൻ യന്ത്രത്തകരാറിനെ തുടർന്നു നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരാണ് പുറത്തിറങ്ങാനാകാതെ കുടുങ്ങിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം ട്രെയിൻ വീണ്ടും നിർത്തി.

കംപ്രസറിന്റെ പ്രശ്നമാണെന്നാണ് പ്രാഥമികമായ കണ്ടത്തെലെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽനിന്നു പുറത്തിറങ്ങാനാവാതെ വലഞ്ഞെന്നു നിരവധി  യാത്രക്കാർ പറഞ്ഞു.

ട്രെയിനിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories