Share this Article
റാപ്പ് ​ഗായകനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി
വെബ് ടീം
posted on 22-06-2023
1 min read
Tamil Rap singer kidnapped in Tamil Nadu

ചെന്നൈ: യുവ റാപ്പ് ​ഗായകൻ ദേവ് ആനന്ദിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി പരാതി. ചെന്നൈയിൽ ഇന്നലെ രാത്രി സം​ഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടികൊണ്ടു പോകൽ.

ചെന്നൈ-ബം​ഗളൂരു ദേശീയ പാതയിൽ വെച്ചാണ് സംഭവം. കാറിലെത്തിയ പത്തം​ഗ സംഘം അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories