ഏഴ് തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡാണ് നാളെ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മല സീതാരാമന് സ്വന്തമാകുക.
മോദി സര്‍ക്കാരില്‍ തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിച്ച് നാലുമാസം പിന്നിടുമ്പോഴാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റുമായി നിര്‍മലസീതാരാമനെത്തുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാം ബജറ്റാണ്. സ്വതന്ത്ര ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ചാം ബജറ്റാണ് നാളെ അവതരിപ്പിക്കുക.
മൊറാര്‍ജി ദേശായിയുടെ ആറ് ബജറ്റ് അവതരണ റെക്കോര്‍ഡാണ് നിര്‍മല സീതാരാമന്‍ മറികടക്കുന്നത്. 1954 മുതല്‍ 1964 വരെ ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജ്യത്തിനായി അഞ്ച് സമ്പൂര്‍ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. 2019ല്‍ ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ വനിതാ ധനമന്ത്രിയായി നിയമിതയായ നിര്‍മല ഒരു ഇടക്കാല ബജറ്റ് ഉള്‍പ്പെടെ ആറ് ബജറ്റുകള്‍ അവതരിപ്പിച്ചു.
നാളെ ബജറ്റ് അവതരിപ്പിക്കുന്നതോടെ പുതിയ റെക്കോര്‍ഡ് സ്വീകരിക്കുകയാണ് നിര്‍മല. ധനമന്ത്രിക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ കടുപ്പമാണ് സഖ്യസര്‍ക്കാറിനെയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റ്. എല്ലാവരെയും പരിഗണിച്ചും തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ ഉള്‍ക്കൊണ്ടുമുള്ള ബജറ്റ് നിര്‍മല സീതാരാമനും ഒപ്പം ബിജെപി സര്‍ക്കാരിനും വെല്ലുവിളി തന്നെയാണ്.