Share this Article
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം അടിച്ചത് ഹരിത കർമ്മ സേനാംഗങ്ങൾക്ക്
വെബ് ടീം
posted on 27-07-2023
1 min read
monsoon bumper lottery won by Haritha karma sena members

മലപ്പുറം: പത്ത് കോടി രൂപ ഒന്നാം സമ്മാനം ഉള്ള മൺസൂൺ ബമ്പർ ഒന്നാം സമ്മാനം  അടിച്ചത്  പരപ്പനങ്ങാടിയിലെ  ഹരിത കർമ്മ സേനാംഗങ്ങൾക്ക്.  ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിനു ആണ് ഒന്നാം സമ്മാനം അടിച്ചത്.MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.

അഞ്ച് പേർക്ക് പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 25 പേർക്ക് ലഭിക്കും. കഴിഞ്ഞ തവണയും പത്ത് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്.

ഇത്തവണ 27 ലക്ഷം മൺസൂണ്‍ ബംപര്‍ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories