നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റത്തിന് റിമാൻഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. തെറ്റ് ചെയ്‌തതായി എഡിഎം പറഞ്ഞുവെന്ന കളക്ടറുടെ മൊഴി അന്വേഷിക്കണമെന്ന് ദിവ്യ ജാമ്യാപേക്ഷയിൽ ആവശ്യപ്പെടും. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും പ്രശാന്തിൻ്റെ മൊഴി കോടതിയിൽ ഹാജരാക്കിയില്ലെന്നും ദിവ്യ വാദിക്കുന്നു.