ഉത്തരേന്ത്യയെ വരിഞ്ഞുമുറുക്കി മഴക്കെടുതി. ഹിമാചല്‍ പ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രളയ ഭീഷണി രൂക്ഷമായിരിക്കുന്നത്. ഹിമാചലില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജൂണ്‍ 30 വരെ മഴ ശക്തമാകുമെന്നാണ് കേന്ദ്രകലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.