Share this Article
കെ റെയിൽ,ശബരിപ്പാത വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു
വെബ് ടീം
posted on 16-10-2024
1 min read
cm meet railway minister

ന്യൂഡൽഹി:കെ റെയിൽ,ശബരിപ്പാത എന്നിവ  വീണ്ടും ഉന്നയിച്ച് സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ആവശ്യം ഉന്നയിച്ചു. കൂടിക്കാഴ്ചയില്‍ ശബരി റയിലും ഉന്നയിച്ചതായി മന്ത്രി വി.അബ്ദുറഹ്മാന്‍. ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ  നടത്തിയ ചർച്ചയുടെ  തുടർച്ചയായാണ്  കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

സംസ്ഥാന കായിക- റെയിൽവേ  വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories