Share this Article
മാധ്യമപ്രവര്‍ത്തനത്തിലും ബ്രോഡ്ബാന്റ് സേവനങ്ങളിലും മാനുഷിക പരിഗണന പുലര്‍ത്തുന്ന കേരളവിഷന്റെ സമീപനം അനുകരണീയം; കേരളവിഷന്‍ നെക്സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സുരേഷ് ഗോപി
വെബ് ടീം
posted on 11-08-2023
1 min read
KERALAVISION NEXUS EDUCATIONAL AWARD CEREMONY INAUGURATED BY ACTOR AND EX MP SURESH GOPI

തൃശൂർ: മാധ്യമപ്രവര്‍ത്തനത്തിലും ബ്രോഡ്ബാന്റ് സേവനങ്ങളിലും മാനുഷിക പരിഗണന പുലര്‍ത്തുന്ന കേരളവിഷന്റെ സമീപനം അനുകരണീയമാണെന്ന് ചലച്ചിത്ര താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി.കേരളവിഷന്‍ നെക്സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധസ്ഥിത സ്നേഹത്തിന്റെ പേരില്‍ പൊള്ളക്കണക്കുകള്‍ മാത്രമാണുള്ളതെന്നും അവരുടെ ഉന്നമനത്തിനായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

മലക്കപ്പാറപോലുള്ള സ്ഥലങ്ങളില്‍ കുട്ടികളുടെ പഠനത്തിന് സഹായകമായ രീതിയില്‍ ബ്രോഡ്ബാന്റ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയ കേരളവിഷന്‍ അധികൃതരെ സുരേഷ് ഗോപി അനുമോദിച്ചു.

കുട്ടികളുടെ കളക്ടര്‍ മാമനായി മാറിയ കഥ പറഞ്ഞ് മുഖ്യാതിഥിയായി പങ്കെടുത്ത കളക്ടര്‍ വി ആര്‍ കൃഷ്ണതേജ സദസ്സിനെ കയ്യിലെടുത്തു.

അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കേരളവിഷന്‍ നെക്സസ് വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങില്‍ ഇന്‍ഫൊ നെക്സസ് കേബിള്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ആന്റോ വി മാത്യു അധ്യക്ഷത വഹിച്ചു. അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, 

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍,സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, കേരളവിഷന്‍ തൃശൂര്‍ ചെയര്‍മാന്‍ പി എം നാസര്‍, കേരളവിഷന്‍ തൃശൂര്‍ മാനേജിംഗ് ഡയറക്ടര്‍ ജയപ്രകാശ്, കുന്നംകുളം സിസിടിവി ചെയര്‍മാന്‍ ടിവി ജോണ്‍സന്‍, സിഒഎ പുതുക്കാട് മേഖല പ്രസിഡന്റ് എം എല്‍ ജോബി, സിഒഎ പുതുക്കാട് മേഖല സെക്രട്ടറി കെ ഐ ഷീഫര്‍, ഇന്‍ഫൊനെക്സസ് കേബിള്‍ നെറ്റ്  മാനേജിംഗ് ഡയറക്ടര്‍ കെ മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ പി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ച സുരേഷ് ഗോപിക്കും മുഖ്യാതിഥിയായി പങ്കെടുത്ത കളക്ടര്‍ വി ആര്‍ കൃഷ്ണതേജയ്ക്കും ഇന്‍ഫൊ നെക്സസ് കേബിള്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ആന്റോ വി മാത്യു,  ഇന്‍ഫൊനെക്സസ് കേബിള്‍ നെറ്റ്  മാനേജിംഗ് ഡയറക്ടര്‍ കെ മോഹനന്‍, മുന്‍ ചെയര്‍മാന്‍ എന്‍ പി മുരളി എന്നിവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ് ടിസിവി ഉത്സവ്,  എന്‍സിടിവി എന്നീ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചത്.ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും കേരളവിഷന്‍ നെക്സസ് വിദ്യാഭ്യാസ പുരസ്‌കാരദാനച്ചടങ്ങ്  പ്രൗഡഗംഭീരമായി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories