ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. തര്‍ക്കമുള്ള ആറ് പള്ളികള്‍ ഈ മാസം 17ന് മുന്‍പ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
പള്ളികള്‍ യാക്കോബായ വിഭാഗം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണം. ഉത്തരവ് പാലിച്ചതായി കാണിച്ച് 17 ന് മുന്‍പ് യാക്കോബായ വിഭാഗം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കണം.മൃതദേഹ സംസ്‌കാരത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ ആറ് മാസം സാവകാശം തേടിയ സര്‍ക്കാരിന്റെ ആവശ്യം തള്ളി.
സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പാലക്കാട്- എറണാകുളം ജില്ലകളിലെ ആറ് പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാഞ്ഞതാണ് കോടതിയലക്ഷ്യത്തിന് വഴിവച്ചത്.