കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി. മെയ് ഒന്നിനായിരുന്നു ഒന്നും, നാലും, ഒമ്പതും, പതിമൂന്നും വയസ്സ് പ്രായമുള്ള നാലു കുട്ടികളെ വിമാനം തകര്‍ന്ന് കാണാതായത്. നാല്‍പത് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുട്ടികളെ കണ്ടത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വിറ്ററിലെ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
മെയ് ഒന്നിന് പുലര്‍ച്ചെയാണ് ആറ് യാത്രക്കാരും പൈലറ്റുമായി പോയ സസ്‌ന സിംഗിള്‍ എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മുതിര്‍ന്നവര്‍ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.