നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ വിട വാങ്ങിയിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു.വൈദേശിക നാടകാവതരണങ്ങളുടെ വ്യാകരണങ്ങളിലധിഷ്ഠിതമായി, കൊളോണിയല്‍ ആധിപത്യത്തിന്റെ അനുരണനങ്ങളായി കേരളത്തിലെ നാടകപ്രസ്ഥാനം വഴിമാറി സഞ്ചരിച്ച വേളയില്‍ സ്വന്തം മണ്ണിന്റെ ചൂരും ചുരുക്കും അരങ്ങിന്റെ ജീവനാഡിയില്‍ ഒഴുക്കിക്കൊണ്ട് സ്വതബോധമുള്ള അരങ്ങൊരുക്കങ്ങള്‍ക്ക് മണ്‍ചെരാതുകളില്‍ നെയ്ത്തിരി തെളിച്ച തനിമയുടെ ഏകതാരകമായിരുന്നു കാവാലം നാരായണപ്പണിക്കര്‍.