Share this Article
image
പ്രതിഷേധം; ഡെപ്യൂട്ടി സ്പീക്കര്‍ മന്ത്രാലയത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ( വീഡിയോ)
വെബ് ടീം
posted on 04-10-2024
1 min read
dy speaker jumps

മുംബൈ: സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നിയമസഭയുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി. മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി.താഴെ വിരിച്ച വലയില്‍ വീണതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പട്ടിക വിഭാഗത്തിന്റെ ക്വാട്ടയില്‍ നിന്നും ധാങ്കര്‍ സമുദായത്തിന് സംവരണം നല്‍കുന്നതിനെ ജര്‍വാള്‍ എതിര്‍ത്തിരുന്നു.

ഒബിസി വിഭാഗത്തില്‍പ്പെട്ട ധാങ്കര്‍ സമുദായം പട്ടിക വര്‍ഗ സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുന്നതിനിടെ, മഹാരാഷ്ട്ര മന്ത്രാലയത്തിന് പുറത്ത് ഗോത്രവിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഡെപ്യൂട്ടി സ്‌പീക്കർ ചാടിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories