തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
25ാം തിയതി ആലപ്പുഴയിലും എറണാകുളത്തും തൃശൂരും കോഴിക്കോടും
26ാം തിയതി എറണാകുളം, കണ്ണൂർ ജില്ലകളിലും
27 നു ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കിയിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ മുന്നറിയിപ്പിലുണ്ട്.