ഡാറ ചുഴലിക്കാറ്റിനെ തുടർന്ന് ബ്രിട്ടനിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.
കനത്ത മഴയെതുടര്‍ന്ന് രാജ്യ വ്യാപകമായി പ്രളയമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് ബ്രിട്ടനെ ഭീതിയിലാക്കി ഡാറ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. 145 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്.