Share this Article
image
ഇടുക്കിയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് ഇടതുപക്ഷം
latest news from idukki

ഇടുക്കിയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് ഇടതുപക്ഷം. ഏഴു നിയോജകമണ്ഡലങ്ങളില്‍ ആറിടത്തും അഞ്ചക്ക ഭൂരിപക്ഷമാണ് ഡീന്‍ കുര്യാക്കോസ് നിലനിര്‍ത്തിയത്.  

ഇടുക്കിയിൽ ഇത്തവണ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളും രാഷ്ട്രീയ കരുനീക്കകളും പിഴച്ചു. രണ്ടാം തവണയും ഡീൻ കുര്യാക്കോസ് വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിൽ. വോട്ടിംഗ് ശതമാനത്തിലെ കുറവും കേരള കോൺഗ്രസിൻറെ പിന്തുണയും തമിഴ് തോട്ടം മേഖലയിൽ ഡിഎംകെയുടെയും പിന്തുണയൊക്കെ ഇടതുപക്ഷത്തിന് വിജയപ്രതീക്ഷ പകർന്നിരുന്നു.

എന്നാൽ അതൊന്നും പ്രതിഫലിക്കപ്പെട്ടില്ല. 133727 വോട്ടുകൾക്കാണ് ഡീൻ വിജയിച്ചത്. ഇടുക്കി പാർലമെൻറ് നിയോജകമണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും അഞ്ചക്ക ലീഡ് ഡീൻ കുര്യാക്കോസ് നിലനിർത്തി.

ഇടത് കോട്ടയായ ഉടുമ്പൻചോലയിൽ മാത്രമാണ് അല്പം കുറഞ്ഞത് 6760. ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്ന കേരള കോൺഗ്രസിൻറെ വോട്ടുകളും യുഡിഎഫ് പെട്ടിയിൽ വീണുവെന്നാണ് ഡീൻ കുര്യാക്കോസിന്റെ പ്രതികരണം. പരാജയം സംബന്ധിച്ച വിശദമായ പരിശോധന നടത്തുമെന്നതാണ് ഇടത്തെ നേതാക്കളുടെ പ്രതികരണം ഉണ്ടായത്.

2019ലെ അപേക്ഷിച്ച ഇത്തവണ വോട്ട് വിഹിതം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞത് ഇടുക്കിയിൽ എൻഡിഎയ്ക്ക് വേരോട്ടം കൂടി എന്നതിന്റെ തെളിവാണെന്ന് എൽഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച ജോയിസ് ജോർജിന് ലഭിച്ച വോട്ടിംഗ് ശതമാനത്തിലെ കുറവും ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയാണ്.

ഒപ്പം കേരള കോൺഗ്രസ് എമ്മിന് ഏറെ സ്വാധീനമുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലം കൂടിയായ ഇടുക്കിയിലടക്കം ഡീൻ കുര്യാക്കോസ് ലീഡ് ചെയ്തതോടെ ഇടതുമുന്നണി ക്കുള്ളിൽ കേരള കോൺഗ്രസിനും തിരിച്ചടിയായിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories