വിവാദമായ അജ്മീര്‍ പീഡന കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി സുപ്രീംകോടതി. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചവരില്‍ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലെ ഖാദിമാരുമായി ബന്ധമുള്ളവരും ഉണ്ട്.
1992ല്‍ ദൈനിക് നവ ജ്യോതിയെന്ന പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ സന്തോഷ് ഗുപ്തയാണ് അജ്മീര്‍ പീഡനം പുറം ലോകത്തെ അറിയിച്ചത്. അജ്മീറിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നുറോളം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫോട്ടോ ലാബില്‍ നിന്നും ചോര്‍ന്ന് സന്തോഷ് ഗുപ്തയുടെ കൈയ്യില്‍ എത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ഇരുണ്ട സത്യങ്ങള്‍ ചുരുള്‍ നിവരുന്നത്. വലിയ നേതാക്കളുടെ മക്കളും ബ്ലാക് മെയിലിംങ്ങിന്റെ ഇരയാണ് എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഗുപ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
17 മുതല്‍ 20 വയസ്സുവരെയുള്ള 100 ലധികം പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റില്‍ ഇരയാക്കപ്പെട്ടിരുന്നു്. അജ്മീറിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ പ്രാദേശിക രാഷ്്ട്രീയ നേതാക്കള്‍ ബ്ലാക്‌മെയില്‍ ചെയ്യുന്നതായും ഗുപ്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിതിഗതികള്‍ വഷളായതോടെ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭൈറോണ്‍ സിംങ് ശെഘാവത് പ്രതികളെ വെറുതെ വിടരുതെന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് സന്തോഷ് ഗുപ്ത നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം പതിനെട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു.
പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലെ ഖാദിമാരുടെ അടുത്ത ബന്ധുക്കളും പ്രതി പട്ടികയില്‍ ഉണ്ടായിരുന്നു. പ്രതികളെ അറസ്റ്റ ്‌ചെയ്തതിനെ തുടര്‍ന്ന് പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തുകയും നഗരം സംഘര്‍ഷഭരിതമാവുകയും ചെയ്തു.
സ്‌കൂള്‍ കുട്ടികളെ കുടുക്കി നഗ്ന ഫോട്ടുകള്‍ എടുത്ത് ബ്ലാക്‌മെയില്‍ ചെയ്തതിന് ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന്ാണ് പോലീസിന്റെ കണ്ടെത്തല്‍. 1998ല്‍ സെഷന്‍ കോടതി എട്ട് പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. എന്നാല്‍ രാജസ്ഥാന്‍ കോടതി നാല് പേരെ കുറ്റവിമുക്തരാക്കി. 2003ല്‍ പ്രതികളായ മറ്റ് നാല് പേരുടെ ജീവപര്യന്തം തടവ് പത്ത് വര്‍ഷമായി കുറച്ചു.
വിചരണയ്ക്കിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. നൂറില്‍ പരം പെണ്‍കുട്ടികള്‍ ഇരകളാണെങ്കിലും കുറച്ചു പേര്‍ മാത്രമാണ് മൊഴികളില്‍ ഉറച്ചു നിന്നത്. ഇന്ന് ആ പെണ്‍കുട്ടികള്‍ പലരും അമ്മയും അമ്മുമ്മയുമൊക്കെ ആയിരിക്കുന്നു. വൈകി വരുന്ന നീതി നീതി നിഷേധം തന്നെയാണെന്നിന്റെ മറ്റൊരു ഉദാഹരണമാണ് അജ്മീര്‍ പീഡന കേസ്.