Share this Article
image
ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
Prime Minister invites Pope Francis to India

ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ്, അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചത് .

സമൂഹത്തെ സേവിക്കാനും അതുവഴി നമ്മുടെ ഈ ലോകത്തെ കൂടുതല്‍ മികവുറ്റതാക്കാനുമുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്‌തെന്നാണ് മോദി എക്‌സില്‍ കുറിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories