Share this Article
മുസ്ലീം സ്ത്രീക്ക് ജീവനാംശം ദാനമല്ല, അവകാശമെന്ന് സുപ്രീംകോടതി
The Supreme Court said that alimony is not a gift but a right for a Muslim woman

മുസ്ലീം സ്ത്രീക്ക് ജീവനാംശം ദാനമല്ല, അവകാശമെന്ന് സുപ്രീംകോടതി. തെലങ്കാനയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ സമദിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ക്രിമിനല്‍ ചട്ടപ്രകാരം 125പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ചട്ടം  വിവാഹമോചിതയ്ക്ക് മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭാര്യ തങ്ങളെ വൈകാരികമായി ആശ്രയിക്കുന്നു എന്ന വസ്തുത ചില ഭര്‍ത്താക്കന്‍മാര്‍ക്ക് ബോധ്യമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് നാഗരത്ന അധ്യക്ഷയായ ബഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

ഭാര്യക്ക് ജീവനാംശത്തിന് അവകാശമില്ലെന്നായിരുന്നു മുഹമ്മദ് അബ്ദുള്‍ സമദിന്റെ വാദം.ജീവനാംശം നല്‍കാന്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ ഹൈക്കോടിതിയെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല. തുടര്‍ന്നാണ് അബ്ദുള്‍ സമദ് സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ മുന്‍ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി നിര്‍ദേശത്തെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുത്തത്.

2017-ല്‍ മുസ്ലിം വ്യക്തിനിയമപ്രകാരം ദമ്പതികള്‍ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവനാശം നല്‍കുന്നത് ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ചോദ്യംചെയ്തത്. തുടര്‍ന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീര്‍പ്പാക്കാന്‍ കുടുംബക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്. മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, സിആര്‍പിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനില്‍ക്കില്ലെന്ന് യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories