കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(ജൂലൈ 17 )അവധി. മഴ ശക്തമായ സാഹചര്യത്തിലാണ് അവധി.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കണ്ണൂർ ജില്ലയിൽ കോളേജുകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
പരീക്ഷകൾക്ക് മാറ്റമില്ല