Share this Article
തെരുവുനായ കടിച്ച് നിഹാലിന്റെ ദേഹമാസകലം മുറിവ്; ഇന്‍ക്വസ്റ്റ് വിവരങ്ങള്‍ പുറത്ത്
വെബ് ടീം
posted on 12-06-2023
1 min read
Nihal dies by Stray dog Attack; Inquest report

കണ്ണൂരില്‍ തെരുവുനായ കടിച്ചുകൊന്ന നിഹാലിന്റെ  പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടരുന്നു.നിഹാലിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നിഹാലിനെ കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കാണാതായതോടെ കുട്ടിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. എട്ടുമണിക്ക് ശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. 

നിഹാലില്‍ സംസാരശേഷിയില്ലായിരുന്നു. ഒപ്പം ഓട്ടിസത്തിന് ചികിത്സയിലുമായിരുന്നു. ശരീരത്ത് ആസകലം വലിയ രീതിയില്‍ കടിയേറ്റിരുന്നു. മുഖത്തും കാലിലും ഗുരുതരമായി കടിയേറ്റ കുട്ടി രക്തം വാര്‍ന്നാകാം മരിച്ചതെന്നാണ് നിഗമനം.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories