Share this Article
Union Budget
ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു;'സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല, സരിനെ ഒപ്പം നിര്‍ത്തുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ
വെബ് ടീം
posted on 23-11-2024
1 min read
MV GOVINDAN MASTER

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും ഗോവിന്ദന്‍ മാസ്റ്റർ ആരോപിച്ചു.

ബിജെപിയുടെ വോട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ ഗുണഭോക്താവ് ആരാണെന്ന് പരിശോധിച്ച് നോക്കണം. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു.ഒരിക്കലും ഈ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി സരിനെയാണ് ഞങ്ങള്‍ നിര്‍ത്തിയത്. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് ബോധ്യമായെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. അദ്ദേഹം ഇടതുപക്ഷത്തിനു വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ശക്തമായി ഒപ്പംനിര്‍ത്തി മുന്നോട്ടുപോകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories