Share this Article
image
സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ ; ഇത്തവണ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്
വെബ് ടീം
posted on 27-05-2024
1 min read
conditions-favour-monsoon-advance-over-kerala-in-next-five-days

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റുമാല്‍ ചുഴലി ബംഗ്ലദേശിലേക്ക് കടന്ന് കഴിഞ്ഞ രാത്രിയോടെ കരതൊട്ടു. കൊല്‍ക്കത്തയില്‍ ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയാണ് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories