തൊടുപുഴ: ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു.
26നു വൈകിട്ട് നാലോടെ ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശന്‍-സെല്‍വി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.