Share this Article
image
ഗതാഗതലംഘനം തടയുന്നതിന് മൊബൈൽ ആപ്ലിക്കേഷന്‍ ; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്
ganesh kumar

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ഗതാഗത ലംഘനം തടയുന്നതിന് വേണ്ടിയുള്ള മൊബൈൽ അപ്ലിക്കേഷന് രൂപം നൽകി. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകുന്ന കാര്യത്തിലും തീരുമാനമായി. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി  ബോധവൽക്കരണം ശക്തമാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചു.

വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ പുതിയ നടപടി. ഗതാഗത ലംഘനം തടയുക, വാഹനാപകടങ്ങൾ കുറക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുകയാണ് വകുപ്പ്.

mParivahan ആപ്പിലെ 'സിറ്റിസൺ സെൻ്റിനൽ' വിഭാഗത്തിലേക്ക് പൊതുജനത്തിന് നേരിട്ട് പരാതി നൽകാനുള്ള അവസരം കൂടിയാണ് ഒരുക്കിയിരിക്കുന്നത്. കൺമുന്നില്‍ കാണുന്ന ഗതാഗത നിയമ ലംഘനങ്ങൾ ഫോട്ടോയോ വീഡിയോയോ വഴി ആപ്പില്‍ അപ്‌ലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ വകുപ്പ് കുറ്റകൃത്യം പരിശോധിച്ച് വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 

ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകുന്ന കാര്യത്തിലും തീരുമാനമായി.ആയിരം ഓട്ടോറിക്ഷകൾക്ക് 30000 രൂപ സബ്സിഡി നൽകാനാണ് തീരുമാനം.പഴയ പെർമിറ്റ് പുതിയ ഇലക്ട്രിക് ഓട്ടോക്ക് കൊടുക്കുന്ന പദ്ധതിയും ആരംഭിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം സീറ്റ് ബെൽറ്റ്‌, ഹെൽമെറ്റ്‌ ധരിക്കൽ തുടങ്ങിയ ബോധവൽക്കരണം കൂടുതൽ വ്യാപകമാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചു. ബോധവൽക്കരണ വീഡിയോകൾ മന്ത്രി ഗണേഷ് കുമാർ പ്രകാശനം ചെയ്തു.

പിആർഡി മുഖാന്തരം തിയറ്ററുകൾ, മറ്റ് പൊതുവിടങ്ങൾ, സോഷ്യൽ മീഡിയ മുതലായവയിലൂടെയും ഈ വീഡിയോകൾ പ്രദർശിപ്പിച്ച് ബോധവൽക്കരണത്തിന് പ്രാരംഭം കുറിക്കുകയാണ് ഗതാഗത വകുപ്പ്. കൂടാതെ കുട്ടികൾക്കായുള്ള ബോധവൽക്കരണ വീഡിയോയും ഉടൻ ഇറങ്ങുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories