Share this Article
സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴ; ബില്‍ പാസാക്കി
വെബ് ടീം
posted on 31-07-2023
1 min read
three year jail term and a fine of up to 5% of the production cost of afilm for persons  copying

ന്യൂഡല്‍ഹി: സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഭേദഗതി നിലവില്‍ വരുന്നതോടെ  സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. 

സിനിമ പൈറസിക്ക് കടുത്ത ശിക്ഷയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ വ്യക്തിക്ക്  മൂന്നുവര്‍ഷം വരെയാണ് തടവ്. കൂടാതെ നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും നല്‍കണം. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ലോക്‌സഭാ അംഗീകാരം നല്‍കി. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 

1952ലെ സിനിമാറ്റോഗ്രാഫ് ബില്‍ ഭേദഗതി ചെയ്തുകൊണ്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ബില്‍ അവതരിപ്പിച്ചത്. സിനിമാറ്റോഗ്രാഫ് നിയമം ഭേദഗതി ചെയ്യാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories