ആറ്റിങ്ങല്‍ ഇരട്ട കൊലക്കസില്‍ ഹൈക്കോടതി ഉച്ചകഴിഞ്ഞ് വിധിപറയും. ടെക്‌നോ പാര്‍ക്ക് ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയുമാണ് കേസിലെ പ്രതികള്‍. അനുശാന്തിയുടെ ഭര്‍തൃമാതാവ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശി വിജയമ്മയേും മകള്‍ സ്വാസ്തികയേയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടിത്തിയെന്നാണ് കേസ്. നിനോമാത്യുവിന് വിചാരണക്കോടതി വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്.
വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയും ശിക്ഷ ശരിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയിലുമാണ് ഹൈക്കോടതി വിധി പറയുന്നത്. ഗുഡാലോചനക്കുറ്റത്തിനാണ് അനുശാന്തിയെ ശിക്ഷിച്ചത്.ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയിലുംകോടതി വിധി പറയും.
2014 ഏപ്രില്‍ 16 നായിരുന്നു കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിനാണ് വിജയമ്മയെയും സ്വസ്തികയേയും കൊലപ്പെടുത്തിയത്. നിനോയുടെ ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് വെട്ടേറ്റിരുന്നു.