തക്കാളിയുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയവരുടെ നടവൊടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല സവാളയുടെ മൊത്ത വ്യാപരം വ്യാപാരികള്‍ നിര്‍ത്തിവെച്ചു എന്നത് തന്നെ. നാസിക്കിലെ സവാളയുടെ മൊത്ത വ്യാപാരികളാണ് വ്യാപാരം നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇത് മൂലം സവാളയ്ക്ക് ഇനി വിലയേറാനാണ് സാധ്യത. ഓണം അടുത്തിരിക്കുന്ന ഈ സമയത്ത് സവാളയ്ക്ക് കൂടി വിലയേറുന്നതോടെ പച്ചക്കറികള്‍ വാങ്ങി മലയാളികളുടെ പോക്കറ്റ് കാലിയാകുമെന്നാണ് തോന്നുന്നത്. സവാള കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമരം തുടര്‍ന്നാല്‍ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമാകും. പടി പടിയായി വിലക്കയറ്റവും ഉണ്ടാവും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വ്യാപര കേന്ദ്രങ്ങളിലൊന്നാണ് നസാക്കിലേത്.
മലയാളികളെ സംബന്ധിച്ച് ഓണം അടുത്തിരിക്കുന്ന സമയം സദ്യവട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഉള്ളിക്കും തക്കാളിക്കും വില ഇനിയും ഉയര്‍ന്നാല്‍ പോക്കറ്റ് കാലിയാകുമെന്ന കാര്യം എടുത്തു പറയേണ്ടല്ലോ.
ഇപ്പോള്‍ തന്നെ സവാള വില ചെറുകിയ വില 30 ന് മുകളിലാണ് എന്നാല്‍ സെപ്തംമ്പറോടെ അത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതുപോലെ പെട്ടന്ന് ഉണ്ടായ തക്കാളിയുടെ വിലക്കറ്റവും മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ന്യായത്തുലൂന്നിക്കൊണ്ട് ഡിസംബര്‍ 31 വരെ കയറ്റുമതി തീരുവ 40 ശതമാനമാക്കിയത്. എന്നാല്‍ അതാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ നേട്ടം ലഭിക്കുന്ന കാലയളയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തീര്‍ത്തും അനീതിയെന്നാണ് വ്യാപാരികളുടെ വാദം. എന്തുകൊണ്ട് തക്കാളിക്ക് വിലയേറിയപ്പോള്‍ സ്വീകരിച്ചത് പോലെയുള്ള നടപടികള്‍ കൈക്കൊള്ളാതെ ഇത്തരത്തില്‍ ഒരു സമീപനം സര്‍ക്കാര്‍ എടുത്തത് എന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.