എട്ടാം ക്ലാസില്‍ ഇനി മുതല്‍ ഓള്‍ പാസ്സില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്തവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരാൻ തീരുമാനം. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
എട്ടാം ക്ലാസിൽ ഇതുവരെ ഉണ്ടായിരുന്ന ഓൾ പാസ് രീതി മാറ്റുകയാണ്. എഴുത്തുപരീക്ഷയ്ക്ക് ഇനി ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും 2026 - 27 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.
വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശകളാണ് മന്ത്രിസഭ യോഗത്തിൽ അംഗീകരികരിക്കാൻ തീരുമാനമായത്.വാരിക്കോരിമാർക്ക് നൽകുന്നുവെന്നും പരീക്ഷ എഴുതുന്ന എല്ലാവർക്കും എ പ്ലസ് കിട്ടുന്നുമെന്ന ആക്ഷേപം പരക്കെ ഉയർന്നിരുന്നു..
ഇത്തരം നയങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറക്കുമെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്. കോൺക്ലേവിലുയർന്ന നിർദേശങ്ങളാണ് ഇപ്പോൾ മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്.