Share this Article
ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി
വെബ് ടീം
5 hours 56 Minutes Ago
1 min read
school destroyed

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്.സ്‌കൂളിന് സമീപ സിസിടിവി കാമറകളില്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

ജില്ലയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ ക്രിസ്മസുമായി അനുബന്ധപ്പെട്ട് നടന്ന ആക്രമണ സംഭവങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നല്ലേപ്പള്ളി, തത്തമംഗലത്തെ സ്‌കൂളുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.

ആക്രമണം ബോധപൂർവം നടത്തിയതെന്ന് പറഞ്ഞ മന്ത്രി വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും പറഞ്ഞു.രണ്ട് സംഭവങ്ങളുമായി സാമ്യമുണ്ട്. നല്ലേപള്ളിയിലെ അതേ സംഘം തന്നെയാണ് തത്തമംഗലത്തെ ആക്രമണത്തിന് പിന്നിലെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories