Share this Article
image
കേരളത്തെ മാലിന്യരഹിതമാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് സംസ്ഥാന സർക്കാർ;വീണാ ജോർജ്
Veena George

കേരളത്തെ മാലിന്യരഹിതമാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് സംസ്ഥാന സർക്കാരെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനം നേരിടുന്ന പ്രാധാനപ്പെട്ട വെല്ലുവിളികളിലൊന്നായ മാലിന്യസംസ്‌കരണത്തെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള പരിശ്രമമാണ് ഇനിയങ്ങോട്ട് നടത്തുന്നതെന്നും. 

മാലിന്യ സംസ്‌കരണമേഖലയിൽ  കുറച്ചുകൂടി മുന്നേറേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഉടനീളം മാലിന്യ മുക്തിതേടിയുള്ള പരിപാടികള്‍ നടക്കുന്നത്.

പത്തനംതിട്ട ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും പൊതുജനങ്ങളും ചേര്‍ന്ന പല പരിപാടികൾ നടത്താനാണ്  തീരുമാനം. 

പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ സ്ഥാപിച്ച ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. രശ്മി മോള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories