വയനാടുകാരുടെ കണ്ണീരുറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. ഇനിയും ഉറ്റവര്‍ക്കായി കണ്ണുനീര്‍ വറ്റിയ കണ്ണുകളുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഏതൊരു വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് വയനാട്. വയനാട്ടിലേക്ക് എന്നും സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. അത്രയ്ക്കുണ്ട് വയനാടിന്റെ ദൃശ്യഭംഗി. എന്നാല്‍ വയനാട് മുണ്ടക്കൈ, ചൂരല്‍മല നിവാസികള്‍ ഇന്നും ആശങ്കയോടെയാണ് ഓരോ രാവും തള്ളി നീക്കുന്നത്.
മനുഷ്യനും ജീവജാലങ്ങളുമടക്കം ആ വലിയ ദുരന്തത്തിന്റെ വ്യാപ്തി അറയിച്ചു കൊണ്ട് അലമുറയിട്ടിരുന്നു. മണ്ണിടിച്ചിലിലും ശക്തമായ മഴയിലും ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. ആ വലിയ ആശങ്ക പ്രകടിപ്പിച്ച ആരും ഇന്ന് ആ ദുരന്തമുഖത്ത് ജീവനോടെ ഇല്ല. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിപുറപ്പെട്ട ഉരുള്‍ ചൂരല്‍മലയും മുണ്ടക്കൈയും താണ്ടി ചാലിയാറിലേക്ക്. ദുരന്തത്തിന്റെ വ്യാപ്തി വലുതായിരുന്നു. കേരളം സാക്ഷ്യം വഹിച്ച ആ വലിയ ദുരന്തത്തില്‍ കരസേനാഗംങ്ങളും സന്നദ്ധപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
ചിന്നിച്ചിതറിയ നിലയില്‍ പല ഇടങ്ങളിലും നിന്നായി ഉറ്റവരുടെ മൃതദേഹം കണ്ടെത്തി. ഒടുവില്‍ പേരറിയാത്ത, ആളറിയാത്തവര്‍ക്കായി സര്‍വ്വ മത പ്രാര്‍ത്ഥനകളാല്‍ ഒരുമിച്ചായി ഒരിടം.ഇനിയും കണ്ടെത്താന്‍ നിരവധിപേര്‍. ക്യാമ്പുകളില്‍ പുനരധിവാസം സാധ്യമാകുമോ എന്ന ആശങ്കയോടെ ദിനങ്ങള്‍ തള്ളി നീക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വയനാട്ടുകാരും ഒറ്റയ്ക്കല്ല. നിരവധി സാമൂഹ്യ രാഷ്ട്രീയ സിനിമാ മേഖലയിലെയും പ്രവാസികളും അടക്കം നിരവധി ആളുകള്‍ സഹായ ഹസ്തവുമായി ഇന്നും തുണയാണ്. ഈ സമയവും കടന്നു പോകും....