മുംബൈ ഘാട്ട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 70തോളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം നഗരത്തില്‍ പൊടിക്കാറ്റും ശക്തമായ മഴയും തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസമാണ് പൊടിക്കാറ്റിനേയും കനത്ത മഴയേയും തുടര്‍ന്ന് പരസ്യ ബോര്‍ഡ് നിലംപതിച്ചത്. പന്ത്‌നഗറിലുള്ള ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലെ പോലീസ് ഗ്രൗണ്ട് ഇന്ധന സ്റ്റേഷന് മുകളിലേക്കാണ് ബോര്‍ഡ് വീണത്.
പമ്പിലും പരിസരത്തുമുണ്ടായിരുന്ന ആളുകളാണ് അപകടത്തിപെട്ടത്. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോര്‍ഡാണ് വീണത്.
സ്ഥാപനത്തിന്റെ ഉടമ ഭവേഷ് ഭിന്ദേയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. നരഹത്യ, മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ പരുക്കേല്‍പ്പിക്കുക, അശ്രദ്ധമായി പ്രവര്‍ത്തിച്ച് മറ്റൊരാള്‍ക്ക് പരുക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഉടമക്കെതി ചുമത്തിയിരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.