Share this Article
24കാരി ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മൃതദേഹം കഴുത്തറത്തനിലയില്‍ ഫ്‌ളാറ്റില്‍
വെബ് ടീം
posted on 04-09-2023
1 min read
 woman flight attendant found dead in mumbai flat

മുംബൈയില്‍  24കാരി ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ ഫ്ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലയിലായിരുന്നു മൃതദേഹം. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി എയര്‍ ഇന്ത്യയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഏപ്രിലില്‍ മുംബൈയിലെത്തിയത്. മരോലിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു രൂപാലിന്‍റെ താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരെയും മരണ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രുപാലിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ ഭയന്നുപോയ കുടുംബാംഗങ്ങള്‍ വിവരമറിയാന്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. ഇവര്‍ ഫ്‌ളാറ്റിലെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പലതവണ കോളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഇവര്‍ പൊലീസ്സിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പൊലീസ് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നപ്പോഴാണ് കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേ സമയം എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്‌വാളിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories