വൈക്കം: പാടത്ത് വളം ഇടുന്നതിനിടെ കർഷകൻ പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂർ ചക്കനാങ്കത്തറയിൽ ബഷീർ (62) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ വലിയപുതുക്കരി പാടശേഖരത്തിൽ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സോഫിയ. മക്കൾ: ഷാമർ, ബീമ, ഷഫീക്ക്. മരുമക്കൾ: നിസ, ഫാത്തിമുത്ത്.