കാട്ടാക്കട: പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻശ്രമം. തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. വീട്ടിലേക്ക് പാമ്പിനെ തുറന്നുവിട്ടു.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് രാത്രി പാമ്പിനെ കൊണ്ടിട്ടത്.സംഭവത്തിൽ പ്രതി കിച്ചു പൊലീസ് പിടിയിലായി.